ഉള്ളടക്കത്തിനു വേണ്ടി വീർപ്പുമുട്ടി ഒരു താൾ...!!!
അഹം:
- ചിത്രശലഭങ്ങളെ പ്രണയിക്കുന്നു (പെൺകുട്യോളെ പ്രണയിക്കാൻ മാത്രം പക്വതയായിട്ടില്ല)
- എന്ത് ചെയ്യരുതെന്നാഗ്രഹിക്കുന്നുവോ അത് തന്നെ ചെയ്യും
- ശരാശരി മലയാളികളുടെ എല്ലാ ദുശ്ശീലവും അട്ടിയട്ടിയായുണ്ട്.
- വല്ലപ്പോഴും നാലും കൂട്ടി മുറുക്കും
- രണ്ടുമണിക്കുറങ്ങി പത്തുമണിക്കെഴുന്നേക്കും
- പ്രാദേശിക ചരിത്രവും അവയുടെ പഠനവും ഇഷ്ടപ്പെടുന്നു
- ഛന്ദസ്,നിരുക്തം, വ്യാകരണം (ഏ.ആർ. തിരുമേനി കൺകണ്ട ദൈവം)
- ഉത്സവം, വെടിക്കെട്ട്.. ഹാ ബഹുവിശേഷം
- ആജ്ഞേയതാവാദം (ന്റെ ചിതാഭൂമി വൈദ്യനാഥാ... )
- അടിമുടി മടി
- കമ്പ്യൂട്ടറിനു അടിമ
- ചങ്ങമ്പുഴ ഇഷ്ട കവി
- അൽപസ്വൽപം വായന
- വല്ലപ്പോഴും മാത്രം എഴുത്ത്